പ്രമാടം : ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് നടക്കും. പുലർച്ചെ 4.30 മുതൽ ശയനപ്രദക്ഷിണം, എട്ടിന് ശിവപുരാണപാരായണം,വൈകിട്ട് മൂന്നിന് എഴുന്നെള്ളത്ത്, നാലിന് കെട്ടുകാഴ്ച, 6.30ന് ദീപകാഴ്ച, രാത്രി എട്ടിന് സംഗീതസദസ്, 11ന് ഘൃതധാര, യാമപൂജ, 12.30 ന് ചാക്യാർകൂത്ത്, പുലർച്ചെ രണ്ടിന് നൃത്തം.