പെരിങ്ങനാട് : തൃച്ചേന്ദ മംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 11 ന് കെട്ടുകാഴ്ചയോടും ആറാട്ടോടും കൂടി സമാപിക്കും. നാളെ രാവിലെ 10.30 ന് ബിംബശുദ്ധി ക്രിയകൾ, ചതുശുദ്ധി, ധാര, പഞ്ചകം പഞ്ചഗവ്യം, 25 കലശം, 11.20 ന് ഉടയാൻ നടയിൽ താംബൂല സമർപ്പണം. കരവിളിക്കൽ, 11.30 ന് കൊടിയേറ്റ് സദ്യ , വൈകിട്ട് 5.30 ന് പഞ്ചവാദ്യം, രാത്രി 7.15 നും 8 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരര് , മേൽശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് . 8.15 ന് ഹരിഗോവിന്ദഗീതം. 9 ന് പുഷ്പാഭിഷേകം 9.30 ന് നൃത്തനാടകം. 3 മുതൽ 10 വരെ രാവിലെ 11.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. 3 ന് വൈകിട്ട് 5.30 ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ പ്രഭാഷണം . 7 ന് അടൂർ ജിനു പ്രസന്നന്റെ സംഗീത സദസ്സ് , 8.30 ന് നാടകം , 4 ന് വൈകിട്ട് 5.30 ന് ഓട്ടൻതുള്ളൽ, 7 ന് നൃത്ത നിലാവ് , 8.30 ന്പുഷ്പാഭിഷേകം. 8.30ന് നാടകം. 5ന് രാവിലെ 10 45 ന് കളഭാഭിഷേകം, വൈകിട്ട് 5 30 ന് പാടകം .7ന് ഗായത്രിവീണ ,8 30ന് പുഷ്പാഭിഷേകം, 8.30 ന് നൃത്ത നിലാവ് , 6 ന് രാവിലെ 10 45 ന് കളഭാഭിഷേകം, വൈകിട്ട് 5 30 ന് സംഗീതസദസ് , 7 ന് നൃത്തസന്ധ്യ ,8 30 ന് നാടകം, 7ന് രാത്രി 7ന് തോൽപ്പാവക്കൂത്ത് 8 30ന് ഫ്യൂഷൻ, 8ന് വൈകിട്ട് 5 30ന് സംഗീതസദസ്, 7 ന് ചാക്യാർകൂത്ത് , 8 30 ന് പുഷ്പാഭിഷേകം. 8.30 ന് കാക്കാരിശ്ശി നാടകം , 9 ന് വൈകിട്ട് 5 30ന് സോപാനസംഗീതം 7 ന് സുരഭി സോമന്റെ സംഗീതസദസ്സ് , 8 ന് നൃത്ത രാവ്, 8.30 ന് പുഷ്പാഭിഷേകം . 10 ന് വൈകിട്ട് 5 30ന് സോപാനസംഗീതം ,രാത്രി 7 ന് നാടൻപാട്ട് കളിയാട്ടം. 8. 30 ന് പുഷ്പാഭിഷേകം 10 30 ന് പള്ളിവേട്ട 11 ന് രാവിലെ 11 ന് ആറാട്ടു ബലി നടത്തി മഹാദേവനെ ധർമ്മശാസ്താനടയിൽ എഴുനെള്ളിച്ചിരുത്തും , 4 ന് കെട്ടുകാഴ്ച , 7 ന് നാഗസ്വര കച്ചേരി, 9 ന് ബിനു അടിമാലിയുടെ കോമഡി മെഗാ ഷോ, 11 ന് നൃത്തനാടകം , പുലർച്ചെ 3 ന് ആറാട്ടിന് ശേഷം തിരിച്ചെഴുന്നെള്ളത്ത് . 4.30 ന് കൊടിയിറക്ക് .