അടൂർ : ബി.ജെ.പി ഏനാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏനാത്ത് ജംഗ്ഷനിൽ കേന്ദ്ര ജനക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരണ യോഗം നടത്തി. ഏനാത്ത് ഏരിയ പ്രസിഡന്റ് അനിൽ മാവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മണ്ഡലം വൈസ് പ്രസിഡന്റ് അജി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും ഏനാത്ത് ഏരിയ പ്രഭാരിയുമായ അഡ്വ.രാജു മണ്ണടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അനിൽ ഏനാത്ത്, ഏരിയ വൈസ് പ്രസിഡന്റ് മഹേശ്വരൻ കൈതപ്പറമ്പ് മുരളീധരൻ,ഏരിയ സെക്രട്ടറി വിക്രമൻ പിള്ള,എസ്.സി മോർച്ച ഏരിയ പ്രസിഡന്റ് ശിവൻകുട്ടി, ഏനാത്ത് ഏരിയാ ജനറൽ സെക്രട്ടറി രമേശ് കടിക, ന്യൂനപക്ഷ മോർച്ച ഏരിയ പ്രസിഡന്റ് ലീലാമ്മ സാം എന്നിവർ സംസാരിച്ചു