തിരുവല്ല: മോട്ടോർ വ്യവസായത്തെയും ബസ് തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 16ന് സംസ്ഥാന വ്യാപകമായി ബസ് ജീവനക്കാർ നടത്തുന്ന കളക്‌ടറേറ്റ് മാർച്ച് വിജയിപ്പിക്കണമെന്ന് സെൻട്രൽ ട്രാവൻകൂർ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ആർ മനു അദ്ധ്യഷനായി. യൂണിയൻ ജനറൽസെക്രട്ടറി കെ.കെ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജെ.അജയകുമാർ, രാജു ഏബ്രഹാം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ജില്ലാകമ്മിറ്റിയംഗം കെ.ബാലചന്ദ്രൻ, ഏരിയാ പ്രസിഡന്റ് ഒ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി അഡ്വ.ആർ. മനുവിനെയും സെക്രട്ടറിയായി കെ.കെ. സുരേന്ദ്രനെയും ട്രഷററായി മലയാലപ്പുഴ മോഹനനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: തോമസ് പി.ചാക്കോ, മജേഷ് (വൈസ് പ്രസിഡന്റുമാർ), അജയൻ എസ്.പണിക്കർ, ജോൺ മാത്യു (ജോ.സെക്രട്ടറിമാർ).