alappad
ആലപ്പാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വകുപ്പും സംയുക്തമായി ആരംഭിച്ച വൃക്ഷതൈ നഴ്സറിയുടെ നിർമ്മാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യവനവത്ക്കരണ വകുപ്പും സംയുക്തമായി വൃക്ഷതൈ നഴ്സറി നിർമ്മാണം ആരംഭിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തീരസംരക്ഷണം ലക്ഷ്യം വച്ച് 6500 കറ്റാടിതൈകളാണ് നട്ടുവളർത്തുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മായ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വി.ഇ.ഒ ലിസ, ഓവർസീയർ പ്രവീൺ, ദീപ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.