
കൊല്ലം: കൊവിഡ് തരംഗവും അതിവ്യാപനവും ജീവിത സാഹചര്യങ്ങൾ മാറ്റിയതോടെ ജനങ്ങൾ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നു. കണക്കുകളും ഇതിന് അടിവരയിടുന്നു.
2020ൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളേക്കാൾ 21.5 ശതമാനത്തിലധികം വാഹനങ്ങളാണ് കഴിഞ്ഞവർഷം നിരത്തിലിറങ്ങിയത്.ജനുവരിയിൽ പുറത്തിറങ്ങിയ വാഹനങ്ങളുടെ എണ്ണം പ്രതിമാസ ശരാശരിയേക്കാൾ മുകളിലാണ്.
2021ലെ പ്രതിമാസ ശരാശരിയേക്കാൾ 8.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ ജനുവരിയിൽ 5260 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്‍തത്. ഇതിൽ 68ശതമാനം ഇരുചക്രവാഹങ്ങളാണ്. കാറുകൾ ഉൾപ്പെടെയുള്ളവ സ്വകാര്യവാഹനങ്ങളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തുശതമാനത്തിൽ താഴെയാണ് ട്രാൻസ്‌പോർട്ട് വാഹന ഗണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങളിൽ 80 ശതമാനത്തിലധികവും സ്ത്രീകളുടെ പേരിലാണ്.
വാഹനങ്ങൾ സ്വന്തമാക്കുന്നവരുടെ എണ്ണം വർദ്ധിച്ചു
1. കൊവിഡ് സമ്പർക്കം ഒഴിവാക്കാമെന്ന ചിന്ത
2. പൊതുഗതാഗതത്തിലുണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക
3. കുടുംബത്തിന് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന വിശ്വാസം
4. സ്ത്രീകൾക്ക് ആദ്യതുകയിലടക്കം വായ്പാഇളവുകളുമായി വാഹന ഡീലർമാർ
5. സിബിൽ സ്കോറിൽ ഇളവ് നൽകി ധനകാര്യ സ്ഥാപനങ്ങൾ
6. സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളോടെ ജീവനക്കാർക്ക് വാഹനങ്ങൾ വാങ്ങി നൽകുന്നു
രജിസ്‌ട്രേഷൻ വർദ്ധനവ്: 21.5 %
ലൈസൻസ് വർദ്ധനവ്: 156 %
ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം
(ആർ.ടി.ഒ / സബ് ആർ.ടി.ഒ - 2021 ലെ കണക്ക് - ഈ മാസം)
കൊല്ലം (കെ.എൽ. 02) - 23192 - 1847
കരുനാഗപ്പള്ളി (കെ.എൽ 23) - 10648 - 986
കൊട്ടാരക്കര (കെ.എൽ 24) - 8640 - 745
പുനലൂർ (കെ.എൽ 25) - 6230 - 535
കുന്നത്തൂർ (കെ.എൽ 61) - 5039 - 431
പത്തനാപുരം (കെ.എൽ 80) - 3887 - 298
ചടയമംഗലം (കെ.എൽ 82) - 4817 - 418
2021ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ: 62,453
ജനുവരിയിൽ രജിസ്റ്റർ ചെയ്തത്: 5,260
പുതിയ ഡ്രൈവിംഗ് ലൈസൻസ് നേടിയവർ
2020ൽ: 27115 പേർ
2021ൽ: 69462
ഈ മാസം: 5965
""
കൊവിഡ് കാലത്ത് ഡ്രൈവിംഗ് ലൈസൻസ് നേടിയവരിലും വർദ്ധനവുണ്ടായി. 156 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ മുന്നിൽ യുവതികളാണ്.
മോട്ടോർ വാഹന വകുപ്പ് അധികൃതർ