 
പോരുവഴി: ചക്കുവള്ളി കിണറു വിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടത്തിയ കിണറുവിള ബഷീർ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞിരവിള അജയകുമാർ അദ്ധ്യക്ഷനായി. സി. കെ. പൊടിയൻ ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ഡോ.എം.എ. സലീം വിളയിൽ, അർത്തിയിൽ അൻസാരി, എച്ച്.നസീർ, ചക്കുവള്ളി നസീർ ,ലത്തീഫ് പെരുംകുളം, ഷിഹാബ് അയന്തിയിൽ, നാലു തുണ്ടിൽ റഹീം, ജി.കെ .രഘുകുമാർ, ഷഫീഖ് അർത്തിയിൽ, ബിജു ഞാറക്കാട്ടിൽ, അജ്മൽ അർത്തിയിൽ, ഷാൻ പേറയിൽ, നാസർ മൂലത്തറ, പാലവിള റഹീം , ബഷീർ വരിക്കോലി തുടങ്ങിയവർ സംസാരിച്ചു . ഫൗണ്ടേഷൻ സെക്രട്ടറി അർത്തിയിൽ സമീർ സ്വാഗതവും ,അബ്ദുല്ലാ സലീം നന്ദിയും പറഞ്ഞു.