കൊട്ടാരക്കര: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമൂഹ വനവത്കരണത്തിനായി 3000 കുടമ്പുളിത്തൈകൾ തയ്യാറാക്കുന്നതിനുള്ള നഴ്സറി നിർമ്മാണത്തിന്റെ ബ്ളോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ നിർവഹിച്ചു. പൂവറ്റൂർ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.പി.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി,
ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രഞ്ജിത് കുമാർ, ബ്ലോക്ക് മെമ്പർ എൻ.മോഹനൻ, കോട്ടയ്ക്കൽ രാജപ്പൻ, ടി. മഞ്ചു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഠത്തിനാപ്പുഴ അജയൻ, ടി.ഗീത,കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. രക്തചന്ദനം, ഈട്ടി, പൂവരശ്, മുള, മുരിങ്ങ,കണികൊന്ന, കുടംപുളി, നെല്ലി, പേര, മാതളം, സീതപ്പഴം എന്നിവയടക്കം 19 ഇനം തൈകൾ നഴ്സറിയിൽ മുളപ്പിക്കും.