photo
Photo

പോരുവഴി: ശൂരനാട് ഭാവന ഗ്രന്ഥശാല സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സമ്മേളനം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. ശരത്ത് കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. ആർ. രതിൻ, വി. ഷിബു, സാബു ശൂരനാട്, രമ്യ എന്നിവർ സംസാരിച്ചു.