photo
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലാകാരൻ ഉത്രാടം സുരേഷ് ഗാന്ധി സ്മൃതി സന്ദേശം നല്കി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, വൈസ് പ്രസിഡന്റ് ലത്തീഫ് പെരുംകുളം, അർത്തിയിൽ അൻസാരി, മുഹമ്മദ് ഹാരീസ് എന്നിവർ സംസാരിച്ചു.