കൊട്ടാരക്കര: നഗരസഭാ പരിധിയിലെ അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ ഉപരോധ സമരം നടത്താൻ കേരളാ കോൺഗ്രസ് (ബി) മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ണെടുപ്പിന് വഴിവിട്ട പാസ് നൽകുന്ന ജിയോളജി ഉദ്യോഗസ്ഥരെ ജനകീയ വിചാരണ നടത്തും. കെ. പ്രഭാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.ഷാജു, ജേക്കബ് വർഗീസ് വടക്കടത്ത്, കെ.എസ്. രാധാകൃഷ്ണൻ, നീലേശ്വരം ഗോപാലകൃഷ്ണൻ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സബാഷ് ഖാൻ, മിനികുമാരി, വനജ രാജീവ്, പ്രിൻസ് എന്നിവർ പങ്കെടുത്തു.