കൊട്ടാരക്കര: മുക്കൂട്ടിൽ ആര്യദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിനും ഭരണി ഉത്സവത്തിനും കൊടിയേറി. തന്ത്രി പെരുമ്പുഴ ശാർമികാനന്ദ മഠത്തിൽ അർജുനൻ, മേൽശാന്തി മുരളീധര ശർമ്മ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 6ന് തോറ്റംപാട്ട്, 6ന് വൈകിട്ട് 7.30ന് പൂമൂടൽ, 7ന് രാത്രി 8ന് മൃത്യുഞ്ജയഹോമം, 8ന് രാവിലെ 7.30ന് പൊങ്കാല, വൈകിട്ട് 4ന് ആറാട്ട് എന്നിവ നടക്കും. ഉത്സവ ദിനങ്ങളിൽ കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ അന്നദാനം നടത്തും.