കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയിലൂടെ 4300 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും. ഇതിന്റെ ഒന്നാം ഘട്ടമായി ആയിരം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകി. രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന കുടുംബങ്ങൾക്കും കുടിവെള്ളം ലഭിക്കും. 12.10 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. കുഴിയം - പാവൂർ, അർക്കന്നൂർ- മണിയൻമുക്ക് റോഡുകളുടെ നിർമ്മാണ ജോലികൾ തുടങ്ങും മുമ്പ് പൈപ്പ് ലൈൻ സ്ഥാപിക്കും. കുഴിയം, പൂങ്കോട്, വേട്ടാഞ്ചിറ പമ്പ് ഹൗസുകളിൽ പുതിയ മോട്ടോർ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് തീരുമാനം. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് ജെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.