പുനലൂർ: എസ്.എൻ.ഡി.പി യോഗം വട്ടപ്പട 5213-ാം നമ്പർ ശാഖയിൽ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും 6ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 11.05നും 11.25നും ഇടയ്ക്ക് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെയും ക്ഷേത്രം മേൽ ശാന്തി ജയലാൽ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടക്കും. തുടർന്ന് സ്വാമി സാന്ദ്രാനന്ദയുടെ അനുഗ്രഹ പ്രഭാഷണവും ഉച്ചക്ക് 12.30ന് അന്നദാനവും നടക്കും. വൈകിട്ട് 4ന് ചേരുന്ന സമ്മേളനത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. ശാഖ പ്രസിഡന്റ് വി.എസ്.വിജയനാഥ് അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, കലയനാട് ജീവ നഴ്സിംഗ് ഹോമം മാനേജിംഗ് ഡയറക്ടർ ഡോ.ശിവദാസ്, വാർഡ് കൗൺസിലർ ജ്യോതി സന്തോഷ്, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, സന്തോഷ്.ജി.നാഥ്, അടുക്കളമൂല ശശിധരൻ, എൻ.സുന്ദരേശൻ, എസ്.എബി, ശ്രീനാരായണ എംപ്ലോയിസ് ഫാറം പുനലൂർ യൂണിയൻ പ്രസിഡന്റ് വി.സുനിൽദത്ത്, വനിതസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, പ്ലാച്ചേരി ശാഖ സെക്രട്ടറി എസ്.സനൽകുമാർ, ഐക്കരക്കോണം ശാഖ പ്രസിഡന്റ് എസ്.സുബിരാജ്, കക്കോട് ശാഖ സെക്രട്ടറി ഇ.കെ.ശരത്ചന്ദ്രൻ, ഇടമൺ പടിഞ്ഞാറ് ശാഖ പ്രസിഡന്റ് എസ്.ഉദയകുമാർ, മുൻ വാർഡ് കൗൺസിലർ എസ്.സനിൽകുമാർ, ഡോ.അഭിലാഷ്, വനിതസംഘം ശാഖ പ്രസിഡന്റ് സലീന ഭുവനചന്ദ്രൻ, യൂണിയൻ പ്രതിനിധി വിക്രമൻ തുടങ്ങിയവർ സംസാരിക്കും. പുതിയതായി വാങ്ങിയ മൈക്കിന്റെ സ്വിച്ച് ഓൺ കർമ്മം ശാഖ വൈസ് പ്രസിഡന്റ എൻ.പ്രഭാകരൻ നിർവഹിക്കും. ചടങ്ങിൽ ക്ഷേത്രം ശിൽപ്പി പ്രഭാകരൻ അഞ്ചലിനെ ആദരിക്കും. ശാഖ സെക്രട്ടറി എസ്.സന്തോഷ് സ്വാഗതവും വനിത സംഘം ശാഖ സെക്രട്ടറി അനീഷ അജേഷ് നന്ദിയും പറയും. 5ന് വൈകിട്ട് 3ന് ഗുരുദേവ വിഗ്രഹ ഘോഷ യാത്രയും നടക്കും. ചടങ്ങുകൾ കൊവിഡ് നിയന്ത്രണങ്ങളോടെ നടക്കുമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു.