
കൊല്ലം: സംസ്ഥാന തലത്തിൽ ഇക്കൊല്ലത്തെ പദ്ധതി വിഹിത വിനിയോഗം പൂർത്തിയാകാൻ രണ്ടു മാസം ശേഷിക്കെ ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ജില്ല ഇതുവരെ 49.85 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു.
ആലപ്പുഴ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 53 ശതമാനമാണ് വിനിയോഗം. കോഴിക്കോട് ജില്ലയാണ് ഏറ്റവും പിന്നിൽ, 41 ശതമാനം. കൊല്ലം ജില്ലയുടെ ആകെ പദ്ധതി തുകയായ 537.09 കോടി രൂപയിൽ 267.71 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം മാർച്ച് 31ന് 90 ശതമാനം പദ്ധതി തുക വിനിയോഗിക്കാൻ ജില്ലയ്ക്ക് കഴിഞ്ഞു. 2020 മുതൽ കൊവിഡ് വ്യാപന പദ്ധതി നിർവഹണത്തെ ബാധിച്ചിരുന്നെങ്കിലും ഇക്കൊല്ലം 90 ശതമാനത്തിന് മുകളിൽ തുക ചെലവഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. തുടർച്ചയായ മഴ കാരണം നിർമ്മാണങ്ങൾ നീണ്ടു പോവുകയായിരുന്നു. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിൽ ശാസ്താംകോട്ടയാണ് വിനിയോഗത്തിൽ ഒന്നാമത്.
പഞ്ചായത്ത് വിനിയോഗ നിരക്ക്
ശാസ്താംകോട്ട: 81.76 %
നിണ്ടകര 79.93 %
ശൂരനാട് സൗത്ത് 77.55 %
ഏറ്റവും പിന്നിൽ പേരയം 37.94%
ആകെ നിരക്ക്
ഗ്രാമപഞ്ചായത്ത്: 60.18 %
ബ്ളോക്ക് പഞ്ചായത്ത്: 50.80 %.
നഗരസഭകൾ: 36.75 കോടി
""
കൊവിഡ് വ്യാപനം പദ്ധതി പ്രവർത്തനത്തിന് തടസമാകുന്നു. ഫെബ്രുവരിയിൽ നിർവഹണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്.
സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
""
കൊവിഡ് വ്യാപനത്തെ അതിജീവിച്ചും പദ്ധതി പ്രവർത്തനം മുന്നോട്ട് പോകുന്നു. 90 ശതമാനത്തിന് മുകളിൽ ഫണ്ട് വിനിയോഗം നടത്തും.
പി. ജെ. ആമിന
ജില്ലാ പ്ളാനിംഗ് ഓഫീസർ