പത്തനാപുരം : പുന്നല വില്ലേജ് ഓഫീസിന്റെ പണി പൂർത്തീകരിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി തുറന്നുപ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസറെ ഉപരോധിച്ചു. കോൺഗ്രസ് പുന്നല മണ്ഡലം പ്രസിഡന്റും പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ പുന്നല ഉല്ലാസ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത്, റഷീജ അമ്മാൾ, നേതാക്കളായ ഉനൈസ് പി എം ബി സാഹിബ്, ജോസഫ് വർഗീസ്, ലിംസൻ , ദിനേശൻ വടക്കേ കാലായി ,സഹദേവൻ മൈലവിള , ഇബനുമസൂദ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.