പത്തനാപുരം : ആയുർവേദ വൈദ്യരും ജ്യോതിഷിയുമായ ഗോപാലൻ വൈദ്യരുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടന്നു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈനിലാണ് അനുസ്മരണ പരിപാടി നടന്നത്. കെ. ബി. ഗണേശ് കുമാർ എം.എൽ.എ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ അംഗം സുനിത രാജേഷ്, കെ.പി.സി.സി അംഗം സി. ആർ .നജീബ്, പിറവന്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മഞ്ജു ഡി .നായർ, ചേകം രഞ്ജിത്ത്, പ്രദീപ്‌ ഗുരുകുലം, ബാലമുരളി,ഹരി പത്തനാപുരം എന്നിവർ സംസാരിച്ചു.