
കൊല്ലം: സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സൈറ്റ് തകരാർ മൂലം മുടങ്ങി. ഫെബ്രുവരി 20 വരെയാണ് മസ്റ്ററിംഗിന് അവസരം. 2019 ഡിസംബർ 31ന് മുമ്പ് സാമൂഹിക സുരക്ഷാ പെൻഷനോ, ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാത്തവർക്കാണ് അവസരം. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിംഗ് നടക്കുക. ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ കഴിയാത്തവർക്ക് 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകി മസ്റ്ററിംഗ് പൂർത്തിയാക്കാം. കിടപ്പു രോഗികൾക്ക് തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെയോ ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരെയോ വിവരം അറിയിച്ചാൽ വീടുകളിൽ സൗകര്യം ലഭ്യമാക്കും. മസ്റ്ററിംഗിന്റെ ചെലവ് സർക്കാരാണ് വഹിക്കുന്നത്.