കൊല്ലം: പുറ്റിങ്ങൽ കേസിലെ പ്രതികൾക്ക് നൽകാനുള്ള രേഖകളുടെ 2.09 ലക്ഷം പകർപ്പെടുക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിനോട് പണം ആവശ്യപ്പെട്ടു. പ്രതികൾക്ക് പകർപ്പ് നൽകിയാലേ വിചാരണ നടപടികൾ വേഗത്തിലാകുകയുള്ളൂ.
കോടതി സമൻസ് നൽകിയതനുസരിച്ച്, പ്രതികളായ രണ്ട് വെടിക്കെട്ട് തൊഴിലാളികൾ ഇന്നലെ ജാമ്യത്തിന് ഹാജരായി.
28-ാം പ്രതി തമിഴ്നാട് വരുതനഗർ സ്വദേശി ജോസഫ്, 29-ാം പ്രതി വിരുതനഗർ സ്വദേശി ജോൺസൺ എന്നിവരാണ് ഹാജരായത്. പള്ളിക്കൽ സ്വദേശി ശിവാനന്ദൻ എത്തിയില്ല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഹാജരായി.