കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ വികസനം തടസപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സി.ഐ.ടി.യുവിന്റെ സമരപ്രഖ്യാപനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ആശുപത്രി വികസനത്തിനായി എം.പി എന്ന നിലയിൽ നിരന്തരമായി നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടപ്പോൾ അതിനെതിരെ സമരം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. ആശുപത്രി വികസനത്തിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും നിർമ്മാണത്തിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നൽകിയ രൂപരേഖ അംഗീകരിക്കുകയും ചെയ്ത വാർത്തയ്ക്ക് ശേഷം വികസനത്തിനായുള്ള സമരം പ്രഹസന്നമാണ്. നിർമ്മാണ നടപടികൾ പുരോഗമിക്കുമ്പോൾ സമരഭീഷണി മുഴക്കി കരാറുകാരെ പിന്തിരിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോകാനുമാണ് സമരപ്രഖ്യാപനമെന്നും എം.പി ആരോപിച്ചു.