ശാസ്താംകോട്ട : ഭരണിക്കാവിലെ ബിവറേജസ് ഔട്ട് ലെറ്റ് പുന:സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയ പാതയിൽ മണക്കാട്ട് മുക്കിലാണ് മദ്യവിൽപ്പന ശാല തുടങ്ങാനുള്ള നീക്കം നടക്കുന്നത്. കശുഅണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറിക്ക് സമീപം മുമ്പ് പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പനശാല നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പോരുവഴിയിലേക്ക് മാറ്റിയത്. കശുഅണ്ടി ഫാക്ടറിയും വ്യാപാര സ്ഥാപനങ്ങളും സജീവമായ ജനവാസ മേഖലയിൽ മദ്യവിൽപ്പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.