ഓടനാവട്ടം : പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2021-22സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു വേതനം ലഭിക്കാൻ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്‌, എസ്. എസ് .എൽ .സി, ടി. സി, റേഷൻ കാർഡിന്റെ കോപ്പി, കൈപറ്റ് രസീത് എന്നിവ നാളെ വൈകിട്ട് 5 മണിക്ക് മുൻപായി പഞ്ചായത്ത്‌ ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർക്ക് 20 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിംഗ് നടത്താം. കഴിയാത്തവർക്ക് 28വരെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂർത്തിയാക്കാം.