aisf
സ്നേഹപൊതിച്ചോർ

കുന്നിക്കോട് : വാരാന്ത്യ നിയന്ത്രണ ദിവസമായ ഞായറാഴ്ച എ.ഐ.എസ്.എഫ് വിളക്കുടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് ടൗണിൽ പൊതിച്ചോർ വിതരണം ചെയ്തു. അടച്ചിടലിനെ തുടർന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ട ദീർഘദൂര യാത്ര ചെയ്യുന്ന വാഹനങ്ങളുടെയും അവശ്യസർവീസ് നടത്തുന്ന വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ജീവനക്കാർക്കും മറ്റ് വഴി യാത്രക്കാർക്കുമാണ് പൊതിച്ചോർ നൽകിയത്. എ.ഐ.എസ്.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ, വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി തൗഫീഖ്, പ്രസിഡന്റ് ജോനാഥ്, ദീൻ, സോണി, ഗോകുൽ, ജിബിൻ, ഷാന്റി എന്നിവർ നേതൃത്വം നൽകി.