phot
കല്ലട ആറ്റിലെ ഇടമൺ 34 ആയിരനെല്ലൂർ കടവിൽ വീണ കാർ

പുനലൂർ: കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളുടെ കാർ ഉരുണ്ട് 20അടി താഴ്ചയിലെ കല്ലടയാറ്റിൽ വീണു. ഇടമൺ 34 ആയിരനെല്ലൂർ കടവിലായിരുന്നു അപകടം. തെന്മല ഇക്കോ ടൂറിസം മേഖലകൾ സന്ദർശിച്ച ശേഷം കാറിൽ ആയിരനെല്ലൂർ പാലത്തിന് സമീപത്ത് കാർ നിറുത്തിയിട്ട ശേഷം യുവാക്കൾ കടവിൽ കുളിക്കാനിറങ്ങി. പഴയ റോഡ് വഴിയെത്തുന്ന കടവിന് സമീപത്തെ കട്ടിംഗിന് മുകളിൽ നിറുത്തിയിട്ടിരുന്ന കാർ ഉരുണ്ട് ആറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം കരയ്ക്ക് കയറ്റാനായില്ല. തുടർന്ന് റിക്കവറി വാൻ എത്തിച്ചാണ് കാർ കരയ്ക്ക് കയറ്റിയത്.