കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 4 ന് തുടങ്ങും. മാർച്ച് 6ന് സമാപിക്കും. 4 ന് പുലർച്ചെ 6 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാത്രി 8 മണിക്ക് കാപ്പ്കെട്ട്. 16 ന് രാവിലെ 8 മണി മുതൽ ആയില്യപൂജ. 22 ന് ഉച്ചക്ക് 12.30 ന് അന്നദാനം, രാത്രി 9 ന് മാലയിടീൽ. 27 ന് രാത്രി 10 മുതൽ എതിരേൽപ്പ് . മാർച്ച് 2 ന് രാത്രി 8 ന് തോറ്റംപാട്ട്. 6 ന് രാവിലെ 6 ന് പൊങ്കൽ (പണ്ടാര അടുപ്പിൽ മാത്രം), വൈകിട്ട് 4 മുതൽ വയൽ പീഠദർശനം, രാത്രം 9 ന് ഗുരുസി.