pt
പി.ടി. തോമസ് സൗഹൃദവേദി കോ- ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പി.ടി തോമസിന്റെ 41-ാം ചരമ ദിനാചരണത്തിന്റെ ഭാഗമായി പി.ടി. തോമസ് സൗഹൃദവേദി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടി​പ്പി​ച്ച അനുസ്മരണ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. പി.ടി സൗഹൃദവേദി കോ- ഓർഡിനേറ്റർ ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ ആർ. രാജശേഖരൻ, ബിന്ദു ജയൻ, എം. അൻസാർ, കെ.ജി. രവി, എൻ. അജയകുമാർ, അഡ്വ. രാജേഷ് ശിവൻ, ജയകുമാർ, ആർ. ദേവരാജൻ, വി. മനോഹരൻ, നിസാർ, ശ്രീമതി മാരിയത്ത്, രതീദേവി, മോളി, റോസാ ആനന്ദ്, കല്ലേലിഭാഗം ബാബു, വിജയഭാനു, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.