കരുനാഗപ്പള്ളി : സംസ്ഥാനത്തെ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് വൈദ്യുതി ബോർഡും സംസ്ഥാന സർക്കാരും പിന്തിരിയണമെന്ന് കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മൂലം സാമ്പത്തിക വറുതി അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് ചാർജ്ജ് വർദ്ധന ഇരുട്ടടിയാകും. ബോർഡിന്റെ അധിക ചെലവ് കുറച്ച് ലാഭകരമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞച്ചൻ , ഷാജഹാൻ പണിക്കത്ത്, ജെ.എം. അസ്ലം, മുനമ്പത്ത്‌ ഷിഹാബ്, എ. ജമാലുദ്ദീൻ കുഞ്ഞ്,വിശ്വംഭരൻ , ലത്തീഫ് മാമൂട്, കുന്നേൽ രാജേന്ദ്രൻ , വി.കെ.രാജേന്ദ്രർ, ഷിബു മങ്ങാട്, വി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.