photo
മുൻ മന്ത്രി ഷിബു ബോബിജോൺ വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിവാഹത്തിനെത്തിയ എല്ലാവർക്കും വൃക്ഷത്തൈ നൽകി മാതൃകയായിരിക്കുകയാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ. കൊല്ലം ജില്ലാ ഉപസമിതി കൺവീനർ വലിയകുളങ്ങര ശിവശൈലം വീട്ടിൽ ശിവശങ്കരൻ വിമല ദമ്പതികളുടെ മകൻ ശിവപ്രസാദിന്റെയും പാലക്കാട്‌ മച്ചിങ്ങൽപടി പരേതനായ വാസു രുഗ്മിണി ദമ്പതികളുടെ മകൾ സുചിത്രയുടെയും വിവാഹമാണ് കൗൺസിൽ പ്രവർത്തകർ ഹരിതാഭമാക്കിയത്. വിവാഹത്തിന് എത്തിയ എല്ലാവരും വൃക്ഷത്തൈകളുമായാണ് മടങ്ങിയത്. നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിനിലൂടെയാണ് ആവശ്യമായ തൈകൾ സജ്ജമാക്കിയത് എന്ന് കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അറിയിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ ഉൾപ്പെടെയുള്ളവർ തൈകൾ ഏറ്റുവാങ്ങി.കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, ജില്ലാ കൺവീനർ ശബരീനാഥ്, ജില്ലാ ഉപസമിതി ഭാരവാഹികളായ മുഹമ്മദ്‌ സലിംഖാൻ, മുഹമ്മദ്‌ സബാഹ്, അനന്ദു എന്നിവർ തൈ വിതരണത്തിന് നേതൃത്വം നൽകി.