photo
കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൈജിൻ കിറ്റുകളുടെ വിതരണം നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 35 ഇനങ്ങൾ ഉൾക്കൊള്ളുന്ന ഹൈജിൻ കിറ്റുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി ലാലജി ഗ്രന്ഥശാലയിലെ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് കിറ്രുകൾ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ നിർവഹിച്ചു. താലൂക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രാെഫ. കെ.ആർ.നീലകണ്ഠപ്പിള്ള, മുഹമ്മദ് സലിംഖാൻ, ജി.സുന്ദരേശൻ, എൻ.എസ്.അജയകുമാർ, സജി വർഗ്ഗീസ്, മധു, ബി.സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.