ചവറ : താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഫൗണ്ടേഷൻ ആശുപത്രിയിൽ കൊവിഡ് രോഗികൾ കുടി വെള്ളവും ഭക്ഷണവും ഇല്ലാതെ വലയുന്നതായി ബി.ജെ.പിചവറ വെസ്റ്റ് ഏരിയ കമ്മിറ്റി ആരോപിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും ആശുപത്രി അധികാരികളുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഉച്ചഭക്ഷണം നൽകി. ചവറ മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ആർ. മുരളീധരൻ, ഏരിയ പ്രസിഡന്റ് വി. സുഭാഷ്, ജനറൽ സെക്രട്ടറി ഒ. അജീഷ്, സതീഷ് കൊറ്റംകുളങ്ങര എന്നിവർ പങ്കെടുത്തു.