athira-

തൊടിയൂർ: ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തിയ കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയിൽ സുബിന്റെ ഭാര്യ ആതിരയുടെ (26) മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുടുംബവീടായ തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് ആതിരാലയത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ആതിരയെ ഭർത്തൃഗൃഹത്തിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. അതിരയുടെ അച്ഛനും ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആർ.ഡി.ഒ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ആതിരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹം മാതാപിതാക്കളെ കാണിച്ച ശേഷം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിച്ചു. ആതിരയുടെയും വിവാഹം ആറുവർഷം മുമ്പായിരുന്നു. ഭർത്താവുമയി പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ആതിര സമീപകാലത്താണ് ഭർതൃഗൃഹത്തിൽ തിരികെയെത്തിയത്. ഇവർക്ക് കുട്ടികളില്ല. തഴവ എ.വി.എച്ച്.എസ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രന്റെയും ശാന്തിയുടെയും മകളാണ് ആതിര. അനന്തു സഹോദരനാണ്.