ela
കേരളാ കോൺഗ്രസ് (ബി) പ്രവർത്തകർ കൊടി കുത്തി തടഞ്ഞപ്പോൾ

കൊട്ടാരക്കര: കുലശേഖരനല്ലൂർ ഏലായിലെ അനധികൃത നിലം നികത്തൽ കേരളാ കോൺഗ്രസ് (ബി) പ്രവർത്തകർ തടഞ്ഞു. അനധികൃത നിലനികത്തലിനെതിരെ വ്യാപകമായ പരാതിയുള്ളപ്പോഴാണ് ഇവിടെ വ്യാപകമായി നിലം നികത്തൽ നടക്കുന്നത്. ഇതിനെതിരെ റവന്യു -പൊലീസ് അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ബി) കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലനികത്തലിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന് പെരുങ്കുളം സുരേഷ്, നീലേശ്വരം ഗോപാലകൃഷ്ണൻ , തെരുവിൽ കണ്ണൻ, ചാലൂക്കോണം രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.