arrest

കൊല്ലം: ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മദ്ധ്യവയസ്‌കനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് ചാത്തിനാംകുളം പുലരി നഗർ- 122 അജിതാ ഭവനിൽ ശിവപ്രസാദാണ് (52) അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ച് വീട്ടിൽ വന്ന ഇയാൾ ഗ്ലാസ് കുപ്പി പൊട്ടിച്ച് മകൻ അരുൺ പ്രസാദിനെ കുത്താൻ ശ്രമിച്ചു. ഭാര്യ അജിതയുടെ ദേഹത്ത് അടുക്കളയിൽ നിന്ന് മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് ഒഴിച്ച ശേഷം തീപ്പെട്ടി ഉരച്ച് കത്തിക്കാൻ ശ്രമിച്ചു. ഈസമയം നിലവിളികേട്ട് അയൽവാസികൾ ഓടിവന്ന് ശിവപ്രസാദിനെ പിടിച്ചുമാറ്റുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് കിളികൊല്ലൂർ പൊലീസ് ശിവപ്രസാദിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് സ്ത്രീ പീഡനത്തിനും കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനും ശിവപ്രസാദിന്റെ പേരിൽ കേസെടുത്തു.