തൊടിയൂർ: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേലിഭാഗം ബിനു ഭവനിൽ ബാബു എന്ന ബിന്ദുലാൽ (43) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസ് എടുത്തിരുന്നു. ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് .ഐമാരായ ധന്യ, അലോഷ്യസ്, ജയശങ്കർ, റസൽ ,എസ്. സി. പി. ഒ ബീന എന്നിവരുൾപ്പെട്ട സംഘമാണ് കല്ലേലിഭാഗത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.