
കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ ചവറ കെ.എം.എം.എല്ലിനും ചവറ ഐ.ആർ.ഇയ്ക്കും ആശ്വാസം. ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി നിലനിർത്തിയതാണ് കെ.എം.എം.എല്ലിന് ആശ്വാസം. ഐ.ആർ.ഇയ്ക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ഈ രണ്ട് സ്ഥാപനങ്ങൾക്ക് പുറമേ കൊല്ലം റെയിൽവേ സ്റ്റേഷനും പ്രതീക്ഷയിലാണ്. വന്ദേഭാരത് ട്രെയിൻ സർവ്വീസിൽ ഒന്നെങ്കിലും കൊല്ലത്ത് നിന്നായിരിക്കുമെന്നാണ് സ്വപ്നം. എന്നാൽ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന് ഇത്തവണ പണം വകയിരുത്തിയിട്ടില്ല.ദേശീയപാത വികസനത്തിനും ജില്ലയ്ക്ക് അർഹമായത് ബഡ്ജറ്റ് വിഹിതത്തിൽ നിന്നും കിട്ടുമെന്നാണ് കണക്കുകൂട്ടൽ.