photo
മുളവനയിൽ കഴി​ഞ്ഞ ദി​വസം രാത്രിയി​ൽ തീപി​ടി​ച്ചു നശിച്ച കടകൾ

കുണ്ടറ: മുളവന ജംഗ്ഷനി​ൽ ബാർബർഷോപ്പും നാടൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടയും കത്തി​നശി​ച്ചതി​ലൂടെ ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം. തിങ്കളാഴ്ച രാത്രി​ ഒരുമണിയോടെയായി​രുന്നു തീപി​ടി​ത്തം.

മുളവന സ്വദേശി ശ്രീധരൻ പിള്ളയുടേതാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കട. നാട്ടുകാരനായ ശ്രീധരൻ സുകുമാരന്റേതാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബാർബർഷോപ്പ്. രണ്ടും പൂർണമായും കത്തിനശിച്ചു. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടയിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശ്രീധരൻപിള്ള പറഞ്ഞു. ബാർബർഷോപ്പിൽ എ.സി ഉൾപ്പെടെയുള്ളവയെല്ലാം കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ശ്രീധരൻ സുകുമാരൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. രാത്രി​യി​ൽ ഇതുവഴി​യെത്തി​യ രണ്ടു യുവാക്കളാണ് വി​വരം ഫയർഫോഴ്സി​ൽ അറി​യി​ച്ചത്. കുണ്ടറ യൂണി​റ്റി​ൽ നി​ന്ന് രണ്ടു യൂണി​റ്റെത്തി​യാണ് തീയണച്ചത്.