
ചാത്തന്നൂർ: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.
ആദിച്ചനല്ലൂർ വിളപ്പുറം വിനോദ് വിലാസത്തിൽ ബിനോയിയുടെ ഭാര്യ റാണി ബിനോയിയാണ് (28) മരിച്ചത്.
കഴിഞ്ഞ 30ന് വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവും വീട്ടുകാരും വീടിന് മുൻവശത്തിരുന്ന് സംസാരിക്കുന്നതിനിടയിൽ റാണി വീട്ടിന്റെ പിൻവശത്തേക്ക് പോയി വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് റാണിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഒൻപതോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ ബിൻസ, ബെൻസൻ, ബ്ലസൻ.