പുനലൂർ: എസ്.എൻ.ഡി.പിയോഗം സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം 5423-ാം നമ്പർ ശാഖയിൽ മൂന്നാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു. ക്ഷേത്രം മേൽശാന്തി നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, കലശാഭിഷേകം,ഗുരുപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രതിഷ്ഠാ വാർഷികം സമാപിച്ചത്.ശാഖ പ്രസിഡന്റ് എം.ശെൽവരാജൻ, വൈസ് പ്രസിഡന്റ് കെ.വിനോദ്,സെക്രട്ടറി മണിക്കുട്ടൻ നാരായണൻ, യൂണിയൻ പ്രതിനിധി എം.രാജൻ, വനിതസംഘം ശാഖ പ്രസിഡന്റ് അമ്പിളി സന്തോഷ്, വൈസ് പ്രസിഡന്റ് മഞ്ജു ബിജു,സെക്രട്ടറി സുലജ വിജയധരൻ, യൂണിയൻ പ്രതിനിധി അംബിക പുഷ്പൻ, കമ്മിറ്റി അംഗങ്ങളായ പ്രസന്ന രാജൻ, രേഖ സുരേന്ദ്രൻ,സുനി അജി, ഗീത അനിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.