farming

കൊല്ലം: കേന്ദ്ര ബഡ്‌ജറ്റിൽ കാർഷിക മേഖലയുടെ വികസനത്തിന് കാര്യമായ പരിഗണന നൽകാതിരുന്നത് നിരാശാജനകമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഇതിനായി കാര്യമായ പദ്ധതികൾ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചില്ല. കഴിഞ്ഞ ബഡ്ജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലയ്ക്കായി മാറ്റിവച്ചെങ്കിൽ ഇത്തവണ അത് 3.35 ശതമാനമായി കുറഞ്ഞു. കൊവിഡ് കാലത്ത് വികസത്തിനുള്ള ഉത്തമ ഉപാധി കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മനസിലാക്കി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടതായും അദേഹം പറഞ്ഞു.