കൊട്ടാരക്കര: കോക്കാട് ഗവ. എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച നിർദ്ധനരായ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീനാഥ്, വൈസ് പ്രസിഡന്റ് വിനു വി. നായർ, അംഗങ്ങളായ മായ, ഷിജിന, ഷംല, പ്രധാന അദ്ധ്യാപിക ദീപ, അദ്ധ്യാപകരായ അമ്പിളി, രഞ്ചു, ജിബി, ദിവ്യ എന്നിവർ
നേതൃത്വം നൽകി.