nurse

കൊല്ലം: ശക്തികുളങ്ങര സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ ഓരോ ഒഴിവ് വീതമുണ്ട്. ഈമാസം 11ന് വൈകിട്ട് 4ന് മുമ്പായി അപേക്ഷ നൽകണം. ബി.എസ്‌സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് പാസായവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എസ്‌സി- എം.എൽ.ടി, ഡി.എം.എൽ.ടി എന്നിവയിൽ ഏതെങ്കിലും ഒന്നാണ് ലാബ് ടെക്നീഷ്യന്റെ യോഗ്യത.