പുനലൂർ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൽ.ഐ.സി)യെ സ്വകാര്യവത്കരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. 29കോടി ആളുകൾക്ക് സേവനവും 13ലക്ഷം പേർക്ക് തൊഴിലും നൽകുന്ന പൊതുമേഖല സ്ഥാപനമാണ് എൽ.ഐ.സി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ആർ.ലൈലജ, ടൈറ്റസ് സെബാസ്റ്റ്യൻ, ഡോ.കെ.ഷാജി, എസ്.ശ്യാം,സുഭാഷ്.ജി.നാഥ്, എബിഷൈനു,ജോജോ വർഗീസ്, മണിബാബു തുടങ്ങിയവർ പങ്കെടുത്തു.