 
പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വകുപ്പും സംയുക്തമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ഫലവൃക്ഷ തൈകളുടെ നഴ്സ്റി നിർമ്മാണം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. 4500 ഫലവൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നഴ്സറി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
സീതപ്പഴം, പേര ,നെല്ലി ,കൂവരശ് ,കാറ്റാടി ,മുള ,പ്ലാവ് ,കശുമാവ്, മുരിങ്ങ ,ചന്ദനം തുടങ്ങിയവയുടെ തൈകളാണ് ഉത്പാദിപ്പിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള സ്വാഗതം പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ,എസ്. ഷീജ, ബി.ഡി.ഒ അനിൽകുമാർ, ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ്, ജി .ഇ .ഒ ബിനു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് എൻജിനീയർ സജീഷ് ,പഞ്ചായത്ത്എൻജിനീയർ അഖിൽ, ഓവർസീയർ നിധിൻ, രമ്യ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.