ചാത്തന്നൂർ: തരിശുകിടന്ന ഒരു ഹെക്ടർ പാടത്തേക്ക് കരുതലിന്റെ വിത്തിട്ട ചിറക്കര സർവ്വീസ് സഹകരണ ബാങ്കിന് നൂറുമേനി നേട്ടം. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാ ദേവി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബി.മധുസൂദനൻ പിള്ള, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുദർശനൻ പിള്ള, ബാങ്ക് സെകട്ടറി എസ്. അശോക് കുമാർ, ചിറക്കര പാടശേഖര സമിതി സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, ബാങ്ക് ഭരണ സമിതിയംഗങ്ങൾ, ജീവനക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ചിറക്കര കൃഷിഭവൻ, ചിറക്കര ഗ്രാമപ്പഞ്ചായത്ത്, ചിറക്കര പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്.