പുത്തൂർ: പവിത്രേശ്വരം മലനട മലദേവക്ഷേത്രത്തിൽ മലക്കുട ഉച്ചാര ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.30നും 5.50നും ഇടയിലാണ് കൊടിയേറ്റ്. ക്ഷേത്രം ഊരാളി തുളസി, പിന്നികൾമാരായ മോഹനൻ, ബാലൻ എന്നിവർ മുഖ്യകാർമ്മികരാകും. ഏട്ടാം ഉത്സവ ദിനമായ 10 ന് രാവിലെ 11ന് നൂറുംപാലും കളമെഴുത്തും പാട്ടും. 11 ന് ഉച്ചാര ഉത്സവം . രാവിലെ 9 ന് പട്ടാഴി അശോകനും സംഘവും അവതരിപ്പിക്കുന്ന ഭാരതംകളി. വൈകിട്ട് മുന്നരയ്ക്ക് മലക്കുട എഴുന്നെള്ളത്ത് . 6.45 ന് കരിക്കുബലി എന്നിവയാണ് പ്രധാന കർമ്മങ്ങൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.