പത്തനാപുരം :കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി നടത്തിവരുന്ന തുല്യത പത്ത്, ഹയർ സെക്കൻഡറി കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്. എ. എസ്. എസിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. 17 വയസ് പൂർത്തിയായ ഏഴാം ക്ലാസ് പാസായ ഏതൊരാൾക്കും തുല്യത 10-ാം ക്ലാസിലേക്കും 22 വയസ് പൂർത്തിയായ എസ്. എസ് .എൽ. സി പാസായ ഏതൊരാൾക്കും തുല്യത ഹയർ സെക്കൻഡറിക്കും രജിസ്റ്റർ ചെയ്തു പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് : ബ്ലോക്ക് - കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ : 859 407 9313, 98465610 51.