
കൊട്ടാരക്കര: മുൻ ഗ്രാമപഞ്ചായത്ത് അംഗമായ വിധവയെ ഡൽഹി യാത്രയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മൈലം ഗ്രാമപഞ്ചായത്തിലെ മുൻ അംഗമാണ് റൂറൽ എസ്.പിയ്ക്കടക്കം പരാതി നൽകിയത്. ദളിത് സേനാ ഭാരവാഹിയായ ബന്ധുവായ യുവാവിനെതിരെയാണ് പരാതി. സംഘടനയുടെ ഭാരവാഹിയാക്കാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് മറ്റൊരു നേതാവിനെയും കൂട്ടി ഡൽഹിക്ക് കൊണ്ടുപോയത്. കേന്ദ്ര മന്ത്രിയെ കാണാൻ അവസരമൊരുക്കിയെങ്കിലും യാത്രയ്ക്കിടയിലും ഹോട്ടൽ മുറിയിൽവച്ചും പീഡനശ്രമം ഉണ്ടായെന്ന് കാട്ടിയാണ് പരാതി.