 
കൊല്ലം: കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോ വകുപ്പ് സാംക്രമിക രോഗ നിവാരണ സെല്ലിന്റെ നേതൃത്വത്തിൽ സർക്കാർ, അർദ്ധസർക്കാർ ഓഫീസുകളിൽ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കളക്ടർ അഫ്സാന പർവീൺ നിർവഹിച്ചു. മൊബൈൽ യൂണിറ്റുകൾ വഴി ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരത്തിലും വെള്ളിയാഴ്ച കരുനാഗപ്പള്ളി, ശനിയാഴ്ച പുനലൂർ എന്നിവിടങ്ങളിലും മരുന്ന് വിതരണം നടത്തും. സർക്കാർ, സ്വകാര്യ ഡോക്ടർമാർ ചേർന്നാണ് മരുന്ന് വിതരണം നടത്തുന്നത്. മരുന്ന് ലഭ്യത ഉറപ്പുവരുത്തിയതായി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു.