ayyappanpilla-k-89

ചവറ: കരുനാഗപ്പള്ളി താലൂക്കിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് തേവലക്കര കോയിവിള വടക്ക് ശാസ്തഭവനത്തിൽ കെ. അയ്യപ്പൻപിള്ള (89) നിര്യാതനായി. സി.പി.എം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയംഗം, ചവറ ഏരിയാ കമ്മിറ്റിയംഗം, സി.പി.എം തേവലക്കര പഞ്ചായത്ത് കമ്മിറ്റി ആദ്യ ലോക്കൽ സെക്രട്ടറി, കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി, ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് പ്രസിഡന്റ്, ദീർഘനാൾ തേവലക്കര പഞ്ചായത്തംഗം, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ജി. വിജയലക്ഷ്മിഅമ്മ (മുൻ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം). മക്കൾ: വി. പ്രീത, വി. പ്രിയ, എ. പ്രമോദ് (കണ്ണൻ). മരുമക്കൾ: ടി.കെ. ശശികുമാർ (റിട്ട. എംപ്ലോയ്മെന്റ്), ബി. പ്രസന്നകുമാർ (റിട്ട. ബി.എസ്.എഫ്), പി. വിജയലക്ഷ്മി. സഞ്ചയനം 6ന് രാവിലെ 8ന്.