
തഴവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുലശേഖരപുരം കടത്തൂർ കോട്ടാടിത്തറയിൽ ബിജുലാലിന്റെ ഭാര്യ അനിതയാണ് (32) മരിച്ചത്. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽവച്ചായിരുന്നു മരണം. ഇവർക്ക് കുട്ടികളില്ല.